Latest News

കൊവിഡ് 19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 7ല്‍ നിന്ന് 8 ലക്ഷമായത് 3 ദിവസം കൊണ്ട്

കൊവിഡ് 19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 7ല്‍ നിന്ന് 8 ലക്ഷമായത് 3 ദിവസം കൊണ്ട്
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചുവരുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 7ല്‍ നിന്ന് എട്ട് ലക്ഷമാവാന്‍ എടുത്തത് മൂന്നു ദിവസം. നിലവില്‍ രാജ്യത്ത് 8,01,286 കൊവിഡ് രോഗികളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 475 പേര്‍ക്ക് രാജ്യത്ത് ജീവഹാനിയുണ്ടായി. 26,506 പേര്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍, 2,30,599. തൊട്ടടുത്ത സ്ഥാനത്ത് തമിഴ്‌നാടാണ്, 1,20,261, ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുളളത് നാല് സംസ്ഥാനങ്ങളിലാണ്-മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ബംഗാള്‍.

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്സും ബ്രസീലുമാണ് തൊട്ടു മുന്നിലുള്ള രാജ്യങ്ങള്‍.

Next Story

RELATED STORIES

Share it