Latest News

കൊവിഡ് 19: ഇറ്റലിയെ മറികടന്ന് പാകിസ്താന്‍

കൊവിഡ് 19: ഇറ്റലിയെ മറികടന്ന് പാകിസ്താന്‍
X

ഇസ്‌ലാമാബാദ്: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പാകിസ്താന്‍ ഇറ്റലിയെ മറികടന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് പാകിസ്താനില്‍ ഇതുവരെ 2,43,599 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 2,751 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ദി ഡോണ്‍ പത്രം നല്‍കുന്ന കണക്കനുസരിച്ച് പാകിസ്താനിലെ സിന്ധിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്, 100,00 കേസുകള്‍. സിന്ധിനു പിന്നില്‍ പഞ്ചാബ് ആണ്, 85,261.

കൊവിഡ് മരണത്തിന്റെ കാര്യത്തില്‍ പാകിസ്താന്‍ 18ാം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 75 പേര്‍ മരിച്ചതും കൂട്ടി രാജ്യത്ത് 5,058 പേരാണ് മരിച്ചിട്ടുള്ളത്.

പാകിസ്താനില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖൊറേശിക്ക് കഴിഞ്ഞ ദിവസം രോഗം പിടിപെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത സാമൂഹികമാധ്യമങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് അദ്ദേഹത്തിനു തന്നെ വാര്‍ത്ത നിഷേധിച്ച് രംഗത്തുവരേണ്ടി വന്നു.

നേരത്തെ എംക്യുഎം പാകിസ്താന്‍ നേതാവും ഫെഡറല്‍ വിവരസാങ്കേതികവിദ്യ & വാര്‍ത്താവിനിമയ മന്ത്രിയുമായ സയ്യിദ് അമിനുല്‍ ഹഖിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. പിഎംഎല്‍എന്‍ വക്താവ് മറിയം ഔറംഗസേബ്, റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്, പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ജയ്പ്രകാശ്, മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി, കേന്ദ്ര സഹമന്ത്രി ഷെഹ്യാര്‍ അഫ്രീദി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റ് പ്രമുഖര്‍.

ലോകത്തെ ആകെ 12,291,645 കൊവിഡ് രോഗികളാണ് ഉള്ളത്, അതില്‍ 555,486 പേര്‍ മരണത്തിനു കീഴടങ്ങി.

Next Story

RELATED STORIES

Share it