Top

ഹിമാചല്‍ പ്രദേശ് സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കുന്നു

ഹിമാചല്‍ പ്രദേശ് സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കുന്നു
X

ഷിംല: ഹിമാചല്‍ പ്രദേശിന്റെ സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. മുഖ്യമന്ത്രി ജെയ് റാം താക്കൂറാണ് നിര്‍ണായകമായ ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഇനി മുതല്‍ സന്ദര്‍ശകള്‍ക്ക് സംസ്ഥാനത്തേക്ക് യഥേഷ്ടം കടന്നുവരാന്‍ കഴിയും.

പ്രധാന വരുമാനമാര്‍ഗമായ ടൂറിസം നിലച്ചതോടെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ തുറന്നിടാന്‍ തീരുമാനിച്ചത്.

ഇനി മുതല്‍ സംസ്ഥാനത്തേക്ക് കടക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. പുതിയ നടപടി ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് കരുതുന്നത്.

അതേസമയം കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ തന്നെ ഇ പാസ് ഇല്ലാതെ സംസ്ഥാനത്തിനു പുറത്തുനിന്ന് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാനാന്തര ബസ്സുകള്‍ക്ക് ഇപ്പോഴും അനുമതി നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it