Latest News

കൊറോണ വൈറസ്: കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി

മൃഗങ്ങളില്‍ നിന്ന് ഉത്ഭവിച്ചതെങ്കിലും ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും.

കൊറോണ വൈറസ്: കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി
X

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതുവരെ 400 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി വരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 218 ആയിരുന്നു. അതാണിപ്പോള്‍ 400 ആയി ഒറ്റയടിക്ക് വര്‍ധിച്ചത്.

കൊറോണ വൈറസ് ബാധ അമേരിക്കയിലും സ്ഥിരീകരിച്ചു. യുഎസ്സ്‌ലെ സിയാറ്റിലില്‍ 30 വയസ്സുളളയാള്‍ക്കാണ് രോഗം ബാധിച്ചത്. ഇയാള്‍ ജനുവരി 15 ന് ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു.

മൃഗങ്ങളില്‍ നിന്ന് ഉത്ഭവിച്ചതെങ്കിലും ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും. രോഗബാധിതരില്‍ ന്യുമോണിയക്ക് കാരണമാവുന്ന ഈ വൈറസ് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് പടര്‍ന്നുപിടിച്ചതെന്ന് കരുതുന്നു. ബീജിങില്‍ 5 ഉം ഗോങ്‌ടോങില്‍ 14ഉം ഷാങ്ഹായില്‍ ഒന്നും കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ജപ്പാന്‍, തായ്‌ലന്റ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തോടെ ആ പട്ടികയില്‍ അമേരിക്കയും സ്ഥാനം പിടിച്ചു.




Next Story

RELATED STORIES

Share it