Latest News

കൊറോണ: എസ്ഡിപിഐ നേതൃത്വം ആശുപത്രി സന്ദര്‍ശിച്ചു, അധികൃതരുമായി സംസാരിച്ചു

എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി കൊന്നമൂട്, യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം ഹസ്സന്‍കുട്ടി (സീസ്,) എന്നിവര്‍ സന്നിഹിതരായിരുന്നു.

കൊറോണ: എസ്ഡിപിഐ നേതൃത്വം ആശുപത്രി സന്ദര്‍ശിച്ചു, അധികൃതരുമായി സംസാരിച്ചു
X

പത്തനംതിട്ട: റാന്നി സ്വദേശികളായ കൊറോണ ബാധിതരെ ചികിത്സിച്ച പത്തനംതിട്ട ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീമിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സാജന്‍ മാത്യു, ഡ്യൂട്ടി ഡോക്ടര്‍ ഡോ. അശ്വിന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടാതെ അപ്പോള്‍ ആവശ്യം ഉണ്ടായിരുന്ന കുടിവെള്ളം എത്തിച്ചു നല്‍കുകയും ചെയ്തു.

എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി കൊന്നമൂട്, യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം ഹസ്സന്‍കുട്ടി (സീസ്,) എന്നിവര്‍ സന്നിഹിതരായിരുന്നു.




Next Story

RELATED STORIES

Share it