Latest News

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് 11 വിമാനങ്ങള്‍ പുറപ്പെടുകയും 12 വിമാനങ്ങള്‍ എത്തിച്ചെരുകയും ചെയ്തു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ അഡിസ് അബാബയിലേക്കുള്ള ഒരു വിമാനം, ദോഹയിലേക്കുള്ള രണ്ട് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍, ഇസ്താംബൂളിലേക്കുള്ള രണ്ട് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനങ്ങള്‍, ട്രാബ്‌സണ്‍, ബെഡ്രം, ഇസ്താംബൂള്‍, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള കുവൈത്ത് എയര്‍ വെയ്‌സിന്റെ 5 വിമാനങ്ങള്‍ ഇസ്താംബൂളിലേക്കുള്ള ജസീറ എയര്‍ വെയ്‌സിന്റെ 2 വിമാനങ്ങള്‍ എന്നിവയാണ് കുവൈത്തില്‍ നിന്ന് ഇന്ന് പുറപ്പെട്ടത്.

അഡിസ് അബാബയില്‍ നിന്നുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം, ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ രണ്ടു വിമാനങ്ങള്‍, ഇസ്താംബൂളില്‍ നിന്നുള്ള ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍, ട്രാബ്‌സണ്‍, ബെഡ്രം, ദുബായ്, ഇസ്താംബൂള്‍ എന്നിവിടങ്ങളില്‍ നിന്ന് കുവൈറ്റ് എയര്‍വേയ്‌സിന്റെ 4 വിമാനങ്ങള്‍, ദുബയില്‍ നിന്നുള്ള ജസീറ എയര്‍വേയ്‌സിന്റെ രണ്ട് വിമാനങ്ങളുമാണ് ഇന്ന് കുവൈത്തില്‍ എത്തിയത്.

Next Story

RELATED STORIES

Share it