Top

ചൈനീസ് നിരീക്ഷണം: അടിയന്തര പ്രതികരണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എം.പിയുടെ നോട്ടിസ്

ചൈനീസ് നിരീക്ഷണം: അടിയന്തര പ്രതികരണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എം.പിയുടെ നോട്ടിസ്
X

ന്യൂഡല്‍ഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ രാജ്യത്തെ പതിനായിരത്തിലേറെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നു എന്ന റിപോര്‍ട്ടില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടിസ്. ഹൈബി ഈഡന്‍ എം പിയാണ് അടിയന്തര പ്രമേയ നോട്ടിസും ഇതില്‍ സര്‍ക്കാരിന്റെ അടിയന്തര പ്രതികരണം ആവശ്യപ്പെട്ടുമുള്ള ശ്രദ്ധതിരിക്കല്‍ നോട്ടിസും നല്‍കിയത്. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള സെന്‍ഹ്വ ഡാറ്റ കമ്പനിയാണ് രാഷ്ടീയത്തിലും സര്‍ക്കാരിലും സൈന്യത്തിലും മാധ്യമ രംഗത്തുമുള്ള പ്രമുഖരെ നിരീക്ഷിക്കുന്നതായി റിപോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള ഏത് കടന്നുകയറ്റവും ദേശീയ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകും. ചൈനീസ് സര്‍ക്കാരുമായി ഏജന്‍സിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.

സൈബര്‍ സുരക്ഷയുറപ്പാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിക്കാനും ഇതിനെതിരെ പാര്‍ലമെന്റ് നടപടി സ്വീകരിക്കണമെന്നും എംപി നോട്ടിസില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it