Latest News

ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം നാലായി

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി വരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 218 ആയിരുന്നു.

ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം നാലായി
X

ബീജിങ്: ചൈനയില്‍ അപകടകാരിയായ കൊറോണ വൈറസ് മൂലമുള്ള മരണം നാലായി. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി വരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 218 ആയിരുന്നു.

മൃഗങ്ങളില്‍ നിന്ന് ഉത്ഭവിച്ചതെങ്കിലും ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ഒരു സാര്‍സ് വിദഗ്ധനെ ഉദ്ധരിച്ച് ചൈനീസ് പത്രമായ മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

വുഹാന്‍ പ്രദേശത്ത് ഇതുവരെ 198 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധിതരില്‍ ന്യുമോണിയക്ക് കാരണമാവുന്ന ഈ വൈറസ് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് പടര്‍ന്നുപിടിച്ചതെന്ന് കരുതുന്നു.

ബീജിങില്‍ 5 ഉം ഗോങ്‌ടോങില്‍ 14ഉം ഷാങ്ഹായില്‍ ഒന്നും കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ ജപ്പാന്‍, തായ്‌ലന്റ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it