Latest News

ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് എഎപി നേതാവ് അമന്‍ അറോറ

ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എഎപി നേതാവിന്റെ പരാമര്‍ശം.

ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍  നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് എഎപി നേതാവ് അമന്‍ അറോറ
X

ചണ്ഡിഗഢ്: ഡല്‍ഹിയില്‍ സിഎഎ വിരുദ്ധരും അനുകൂലികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് എഎപി നേതാവ് അമന്‍ അറോറ.

''ഒന്നാമതായി കേന്ദ്രവും പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും തെറ്റായ നിയമനിര്‍മ്മാണമാണ് നടത്തിയത്. രണ്ടാമതായി തുടര്‍ന്ന് രാജ്യത്തുണ്ടായ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഡല്‍ഹിയിലെ ക്രമസമാധാനം അമിത് ഷായുടെ ഉത്തരവാദിത്തമാണ്, ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദികളും അവരാണ്''-അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും നടത്തിയ പുതിയ നിയമനിര്‍മ്മാണമാണ് രാജ്യത്തെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം. അമിത് ഷായും പ്രധാനമന്ത്രി മോദിയും രാജ്യത്തെ സംഘര്‍ഷാവസ്ഥയെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എഎപി നേതാവിന്റെ പരാമര്‍ശം.

Next Story

RELATED STORIES

Share it