Latest News

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്‍കുന്നതില്‍ നിന്ന് യുവതിയെ തടഞ്ഞ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്‍കുന്നതില്‍ നിന്ന് യുവതിയെ തടഞ്ഞ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ ലൈംഗീകാതിക്രമപരാതി നല്‍കിയ യുവതിയെ രാജ്ഭവനില്‍ തടഞ്ഞ മൂന്ന് ഉദ്യോഗസ്ഥരെ പോലിസ് അറസ്റ്റ് ചെയ്തു. ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കുന്നതില്‍ നിന്ന് തടഞ്ഞു എന്നാരോപിച്ചാണ് അറസ്റ്റ്. യുവതി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.

മെയ് രണ്ടിനായിരുന്നു പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരിയായി യുവതി പരാതി നല്‍കിയിരുന്നത്. അതേസമയം ഗവര്‍ണര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതിയെന്നും ഇത് അടിസ്ഥാന രഹിതമാണെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it