Latest News

മിസോറാമില്‍ നിന്നുള്ള ബ്രു ആദിവാസി അഭയാര്‍ത്ഥികള്‍ക്ക് ത്രിപുരയില്‍ വോട്ടവകാശം; അമിത് ഷായും ബ്രു പ്രതിനിധികളും കരാറില്‍ ഒപ്പുവച്ചു

പുതിയ കരാര്‍ പ്രകാരം ഓരോ ആദിവാസി കുടുംബത്തിനും 4 ലക്ഷം രൂപയും മാസം 5000 രൂപ രണ്ട് വര്‍ഷത്തേക്കും ലഭിക്കും. അതിനു പുറമെ ത്രിപുരയില്‍ താമസിക്കാന്‍ ഭൂമിയും രണ്ട് വര്‍ഷത്തേക്ക് റേഷനും ലഭിക്കും. എല്ലാവര്‍ക്കും വോട്ടവകാശം നല്‍കും.

മിസോറാമില്‍ നിന്നുള്ള ബ്രു ആദിവാസി അഭയാര്‍ത്ഥികള്‍ക്ക് ത്രിപുരയില്‍ വോട്ടവകാശം; അമിത് ഷായും ബ്രു പ്രതിനിധികളും കരാറില്‍ ഒപ്പുവച്ചു
X

ന്യൂഡല്‍ഹി: മിസോറാമില്‍ നിന്ന് ത്രിപുരയിലേക്ക് കുടിയേറിയ ബ്രു ആദിവാസികള്‍ക്ക് ഇനി ത്രിപുരയില്‍ തന്നെ വോട്ടവകാശത്തോടെ ജീവിക്കാം. ബ്രു ആദിവാസികള്‍ക്ക് ത്രിപുരയില്‍ സ്ഥിരതാമസം അനുവദിക്കുന്ന കരാറില്‍ ബ്രു ആദിവാസി പ്രതിനിധികളും ത്രിപുര സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയും ഒപ്പുവച്ചു. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ വച്ചാണ് കരാര്‍ ഔദ്യോഗികമായി ഒപ്പുവച്ചത്.

23 വര്‍ഷമായി തുടരുന്ന ഒരു പ്രശ്‌നത്തിന് യുക്തിപരമായ പരിണതിയുണ്ടായെന്ന് കരാര്‍ ഒപ്പ് വച്ചതിനു ശേഷം അമിത് ഷ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഏത് സങ്കീര്‍ണമായ പ്രശ്‌നവും പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കരാര്‍ പ്രകാരം ഓരോ ആദിവാസി കുടുംബത്തിനും 4 ലക്ഷം രൂപയും മാസം 5000 രൂപ രണ്ട് വര്‍ഷത്തേക്കും ലഭിക്കും. അതിനു പുറമെ ത്രിപുരയില്‍ താമസിക്കാന്‍ ഭൂമിയും രണ്ട് വര്‍ഷത്തേക്ക് റേഷനും ലഭിക്കും. എല്ലാവര്‍ക്കും വോട്ടവകാശം നല്‍കും.

ഇതൊരു പ്രത്യേകതയുള്ള ദിവസമാണെന്നും ബ്രു അഭയാര്‍ത്ഥികളുടെ വികാസത്തിന് ഇടവരുത്തുന്നതാണ് കരാറെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മിസോറാമില്‍ നിന്ന് ഓടിപ്പോരേണ്ടിവന്ന ബ്രു ആദിവാസികള്‍ ത്രിപുരയില്‍ 6 അഭയാര്‍ത്ഥി ക്യാമ്പുകളിലായാണ് ജീവിക്കുന്നത്. 216 ബ്രു കുടുംബങ്ങള്‍ മിസോറാമിലേക്ക് തിരികെ പോയിട്ടുണ്ട്. 1997 മുതലാണ് ബ്രു ആദിവാസികള്‍ ത്രിപുരയില്‍ ജീവിതം തുടങ്ങിയത്.

Next Story

RELATED STORIES

Share it