Latest News

ജാര്‍ഖണ്ഡില്‍ ബിജെപി സഖ്യം പൊളിയുന്നു; ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒറ്റക്ക് മത്സരിക്കും

തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം

ജാര്‍ഖണ്ഡില്‍ ബിജെപി സഖ്യം പൊളിയുന്നു; ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒറ്റക്ക് മത്സരിക്കും
X

ന്യൂഡല്‍ഹി: ഈ മാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ ബിജെപി സഖ്യം തകരുന്നതായി സൂചന. ബിജെപിയുടെ സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനാണ് പുറത്തേക്ക്‌പോകുന്നത്. തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്ന് കരുതുന്നു. നേരത്തെ ബിജെപിക്കൊപ്പമായിരുന്ന ലോക് ജനശക്തി പാര്‍ട്ടിയും തങ്ങള്‍ തനിച്ച് 50 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കഴിഞ്ഞ ആഴ്ചയില്‍ പ്രഖ്യാപിച്ചിരുന്നു.

അഞ്ച് ഘട്ടങ്ങളായി നടക്കുന്ന ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിനുള്ള 52 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഇതിനോടകം ബിജെപി പുറത്തിറക്കിയിട്ടുണ്ട്. 27 സീറ്റുകളുടെ കാര്യ ഉടന്‍ പ്രഖ്യാപിക്കും.

2014 ലെ തിരഞ്ഞെടുപ്പല്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ബിജെപി മുന്നണിയില്‍ നിന്നുകൊണ്ടുതന്നെ മത്സരിച്ച 8 ല്‍ 5 സീറ്റ് നേടിയിരുന്നു. ഇത്തവണ 19 സീറ്റ് വേണമെന്നാണ് ആവശ്യം. ബിജെപി അത് അംഗീകരിക്കാന്‍ തയ്യാറല്ല.

Next Story

RELATED STORIES

Share it