Latest News

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപി 57 പേരുടെ പട്ടിക പുറത്തുവിട്ടു, കെജ്രിവാളിന്റെ എതിരാളിയെ ഇനിയും തീരുമാനിച്ചില്ല

57 ല്‍ 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നാണ്. നാല് സ്ത്രീകളുമാണ്.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപി 57 പേരുടെ പട്ടിക പുറത്തുവിട്ടു, കെജ്രിവാളിന്റെ എതിരാളിയെ ഇനിയും തീരുമാനിച്ചില്ല
X

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. 57 ല്‍ 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നാണ്. നാല് സ്ത്രീകളുമാണ്.

ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിജെപി നേതാവ് മനോജ് തിവാരിയാണ് പട്ടിക പുറത്തുവിട്ടത്. വിജേന്ദ്രര്‍ ഗുപ്ത, കപില്‍ മിശ്ര, ഷിഖ റായി, നീല്‍കമാല്‍ ഖത്രി, സുരേന്ദ്ര സിങ്, വിക്രം ബിന്ദുരി, സുമന്‍ കുമാര്‍ ഗുപ്ത, അഷിഷ് സൂദ്, രവി നേഗി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.

രവി നേഗിയാണ് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനിഷ് ശിശോദിതയെ പട്പര്‍ഗഞ്ചില്‍ നേരിടുന്നത്. എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നേരിടുന്നതാരാണെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നാണ് കെജ്രിവാള്‍ ജനവിധി തേടുന്നത്.

ആം ആദ്മി പാര്‍ട്ടി അവരുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പട്ടിക ഇനിയും പുറത്തുവന്നിട്ടില്ല. ഫെബ്രുവരി 8നാണ് ഡല്‍ഹി തിരഞ്ഞെടുപ്പ്.

Next Story

RELATED STORIES

Share it