Top

വണ്ടിത്താവളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചു; മൂന്ന് മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

വണ്ടിത്താവളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചു; മൂന്ന് മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
X

വണ്ടിത്താവളം: പാലക്കാട് വണ്ടിത്താവളം തത്തമംഗലം റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഏകദേശം പത്ത് മണിയ്്ക്കാണ് ചുള്ളിപെരുക്കമേട്ടില്‍ അപടം നടന്നത്.

പട്ടാഞ്ചേരി ചേരങ്കല്‍ രഘുനാഥന്‍(34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്‍ മകന്‍ കാര്‍ത്തിക്(22), തൃശൂര്‍ പോര്‍ക്കളം മൂര്‍ക്കോത്ത് അജിത്ത് എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്‍ മകന്‍ ദിനേശ്(32), കുന്നംകുളം വേണു മകന്‍ ദിനേശ്(27) എന്നിവരെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലേക്കും മാറ്റി.

ഒരു വാഹനത്തില്‍ രണ്ട് പേരും മറ്റൊന്നില്‍ മൂന്നുപേരുമാണ് യാത്രചെയ്തിരുന്നത്.

അമിതവേഗമായിരിക്കാം കാരണമെന്നാണ് പ്രാഥമിക വിവരം.

Next Story

RELATED STORIES

Share it