Latest News

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് വരിച്ചു

പുലര്‍ച്ച മൂന്നരയ്ക്കാണ് അറസ്റ്റ് നടന്നത്. ഉടന്‍ വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു ആസാദ് കസ്റ്റഡിക്ക് വഴങ്ങിയത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് വരിച്ചു
X

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേ ജുമാ മസ്ജിദിനു മുന്നില്‍ ഇന്നലെ മുതല്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് വരിച്ചു. പുലര്‍ച്ച മൂന്നരയ്ക്കാണ് അറസ്റ്റ് നടന്നത്. ഉടന്‍ വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു ആസാദ് കസ്റ്റഡിക്ക് വഴങ്ങിയത്. മുഴുവന്‍ പ്രക്ഷോഭകരെയും വിട്ടയക്കുകയാണെങ്കില്‍ താന്‍ അറസ്റ്റിനു വഴങ്ങാന്‍ തയ്യാറാണെന്ന് ആസാദ് അറസ്റ്റിനു തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്‌കാരത്തിനു ശേഷമാണ് ആസാദും അനുയായികളും ജുമാ മസ്ജിദില്‍ വിശ്വാസികളോടൊപ്പം പ്രതിഷേധം ആരംഭിച്ചത്. പിന്നീട് വിശ്വാസികളും ഇവരോടൊപ്പം ചേരുകയായിരുന്നു.

ജുമാ മസ്ജിദില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരുടെ സുരക്ഷ കണക്കിലെടുത്താണ് ആസാദ് അറസ്റ്റിന് വഴങ്ങിയതെന്നാണ് ലഭിച്ച വിവരം. പോലിസ് മുസ്ലിങ്ങള്‍ക്കെതിരേ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്ന് ആസാദ് ഭയപ്പെട്ടിരുന്നു. സീനിയര്‍ അഭിഭാഷകന്‍ മഹ്മൂദ് പ്രാചയും ആസാദും പോലിസും തമ്മില്‍ നടത്തിയ സംഭാഷണത്തിനു ശേഷമാണ് അറസ്റ്റ് വരിക്കാന്‍ തീരുമാനമെടുത്തത്.

ഇന്നലെ വൈകിട്ടു മുതല്‍ പോലിസ് നിരവധി തവണ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇന്നലെ ജുമായ്ക്ക് ശേഷം ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലിസ് നിഷേധിച്ചു. ഇത് വകവയ്ക്കാതെ ചന്ദ്രശേഖര്‍ ആസാദ് തന്ത്രപൂര്‍വ്വം മസ്ജിദില്‍ എത്തിച്ചേര്‍ന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it