Latest News

ഓഡിയോ ക്ലിപ്: പാലത്തായി കേസില്‍ ഇരയുടെ മൊഴി പുറത്തുവിട്ട ഐജി ശ്രീജിത്തിനെതിരേ അന്വേഷണം നടത്താന്‍ ബാലാവകാശ കമ്മീഷന്‍

ഓഡിയോ ക്ലിപ്: പാലത്തായി കേസില്‍ ഇരയുടെ മൊഴി പുറത്തുവിട്ട ഐജി ശ്രീജിത്തിനെതിരേ അന്വേഷണം നടത്താന്‍ ബാലാവകാശ കമ്മീഷന്‍
X

ന്യൂഡല്‍ഹി: പാലത്തായി കേസില്‍ ഇരയുടെ മൊഴിയും സാക്ഷിയുടെ പേരുവിവരങ്ങളും പുറത്തുവിട്ട ഐജി ശ്രീജിത്തിനെതിരേ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഫറൂക്ക് സ്വദേശിയായ ദിനു നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

ഐജി ശ്രീജിത്തും കണ്ണൂരിലെ മുഹമ്മദ് എന്നൊരാളും തമ്മില്‍ പാലത്തായില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിനെ കുറിച്ച് ഫോണില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ക്ലിപ്പില്‍ ഐജി പെണ്‍കുട്ടിയുടെ ജഡ്ജിക്കു മുന്നില്‍ നടത്തിയ മൊഴിയെ കുറിച്ചും പറയുന്നുണ്ട്. സാക്ഷിയുടെ പേരുവിവരങ്ങളും വ്യക്തമാണ്. ഇതിനെതിരേയാണ് ദിനു പരാതി നല്‍കിയത്. പീഡനക്കേസുകളില്‍ ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇരുപത് ദിവസത്തിനക്കം ഐജി ശ്രീജിത്തിന്റെ ഓഡിയോ ക്ലിപ്പിന്‍ മേല്‍ അന്വേക്ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പോലിസ് മേധാവിക്ക് ബാലാവകാശ കമ്മീഷന്‍ അംഗമായ യശ്വന്ത് ജെയിന്‍ കത്തയച്ചത്.

Next Story

RELATED STORIES

Share it