- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആവേശം നിറച്ച് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍: മലപ്പുറം ജില്ല ഒന്നാമത്

തൃശൂര്‍: മഴയുടെ പ്രതിസന്ധിയിലും ആവേശം ചോരാതെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട തോപ്പ് സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ അരങ്ങേറിയത്. 60 പോയിന്റുകളോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 48 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 42 പോയിന്റുമായി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും നേടി.
പുരുഷന്മാരുടെ നൂറ് മീറ്റര്‍ ഓട്ടമത്സരത്തോടെയാണ്
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമായത്. പതിനാല് ജില്ലയും റവന്യൂ ഹെഡ്ക്വാര്‍ട്ടേഴ്‌സും അടക്കം പതിനഞ്ച് ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ കളത്തിലിറങ്ങിയത്.
അണ്ടര്‍ നാല്‍പ്പത് പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരത്തിന്റെ ജിജോ കുര്യാക്കോസ് തൃശൂരിന്റെ വി കെ സുമേഷിനെ മറികടന്നു അവസാന റൗണ്ടില്‍ സ്വര്‍ണ്ണം നേടി. 14 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ജിജോ കുര്യാക്കോസ് മുന്നിലെത്തിയത്. മലപ്പുറത്തിന്റെ ഷിബു എന്‍ മൂന്നാം സ്ഥാനം നേടി.
ലോഗ് ജംപില്‍ തൃശൂര്‍ ജില്ലയുടെ നൂറ്റൊന്നാം നമ്പര്‍ താരം ലിമ ജോര്‍ജ് ഒന്നാമതെത്തി. കോട്ടയത്തിന്റെ ഷഹനാസ് സുലൈമാന്‍ രണ്ടാമതും ആലപ്പുഴയുടെ ശാന്തി കൃഷ്ണ മൂന്നാമതും എത്തി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രദ്ധേയമായി.
പുരുഷന്മാരുടെ ഷോട്ട് പുട്ടില്‍ കണ്ണൂരിന്റെ സൂപ്പര്‍ താരം സലാം കിളിച്ചപ്പറമ്പ് മികച്ച പ്രകടനത്തോടെ 9.92 മീറ്റര്‍ എറിഞ്ഞു ഒന്നാം സ്ഥാനം നേടി. കാസര്‍കോടിന്റെ കെ വി ശ്രീജിത്ത് രണ്ടാം സ്ഥാനവും, കണ്ണൂരിന്റെ പ്രേംജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഷോട്ട്പുട്ട് വനിതാ വിഭാഗത്തില്‍ കോട്ടയം ജില്ല ഒന്നും രണ്ടും സ്ഥാനം നേടി. കോട്ടയത്തിന്റെ എലിസബത്ത് പി ജോണും ദീപാ വര്‍ഗീസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തിരുവനന്തപുരത്തിന്റെ എല്‍ എസ് ഐശ്വര്യയ്ക്കാണ് മൂന്നാം സ്ഥാനം.
ട്രാക്കില്‍ ആവേശകരമായി നടന്ന റിലേയില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോള്‍ സ്ത്രീകളുടെ വിഭാഗത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മികവ് തെളിയിച്ചു.
പുരുഷന്മാരുടെ ലോങ് ജംപില്‍ 5.17 മീറ്റര്‍ ചാടി കണ്ണൂരിന്റെ കെ സി പ്രേംജിത്ത് ഒന്നാമതും ടി കെ സിഷാനന്ദ് രണ്ടാമതും എത്തി. കോട്ടയത്തിന്റെ എബിന്‍ ചാക്കോ മൂന്നാം സ്ഥാനം നേടി.
നാല്‍പ്പത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 1500 മീറ്ററില്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഫിനിഷിങ് പോയന്റില്‍ വിസ്മയം തീര്‍ത്ത് വയനാടിന്റെ താരം വി വി ഷിജു ഒന്നാം സ്ഥാനം നേടി. ഇടുക്കിയുടെ ജോസഫ് വര്‍ഗീസിനെ ഷിജു രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളി. മലപ്പുറത്തിന്റെ മുരളി മോഹന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
നാല്‍പ്പത് വയസിന് മീതെയുള്ള വനിതാ വിഭാഗം 1500 മീറ്റര്‍ ഓട്ടവും ആവേശകരമായി. കാസര്‍കോട് നിന്നുള്ള യമുന ഒന്നാം സ്ഥാനവും, മലപ്പുറത്തിന്റെ പി പ്രജിത രണ്ടാം സ്ഥാനവും ഹെഡ്ക്വാര്‍ട്ടേഴ്‌സിന് വേണ്ടി മത്സരിച്ച എന്‍ പ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല്‍പ്പത് വയസിന് താഴെയുള്ള വനിതകളുടെ 1500 മീറ്ററില്‍ വയനാടിന്റെ കെ എം രജിത ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂരിന്റെ എസ് വി സൗമ്യ മലപ്പുറത്തിന്റെ പി ദിവ്യ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
നാല്‍പ്പത് വയസിന് താഴെയുള്ള പുരുഷന്മാരുടെ ഓട്ടത്തില്‍ പത്തനംതിട്ടയുടെ എം എസ് സന്ദീപ് ജേതാവായി. കണ്ണൂരിന്റെ അബു സാലി രണ്ടാമതും വയനാടിന്റെ പി എം ജിഷ്ണു മൂന്നാമതും എത്തി.
നാല്‍പ്പത് വയസിന് മീതെയുള്ള പുരുഷന്മാരുടെ 100 മീറ്ററില്‍ കോട്ടയത്തിന്റെ എം കെ രതീഷ്‌കുമാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്തിന്റെ ബിജു രണ്ടാം സ്ഥാനവും, ഇടുക്കിയുടെ എം ജി സജി മൂന്നാം സ്ഥാനവും നേടി.
വനിതകളുടെ നൂറ് മീറ്ററില്‍ തൃശൂരിന്റെ ലിമ ജോര്‍ജ് ഒന്നാം സ്ഥാനം നേടി.എറണാകുളത്തിന് ലക്ഷ്മി കെ എസ് രണ്ടാം സ്ഥാനവും ആലപ്പുഴയുടെ ശാന്തി കൃഷ്ണന്‍ എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല്‍പ്പത് വയസിന് മുകളിലുള്ള വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ എറണാകുളത്തിന്റെ അര്‍സു ഒന്നാം സ്ഥാനം നേടി. തൃശൂരിന്റെ സിനി വി പി രണ്ടാം സ്ഥാനവും ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എന്‍ പ്രിയ മൂന്നാം സ്ഥാനവും നേടി.
നാല്‍പ്പത് വയസിന് മീതെയുള്ള പുരുഷന്മാരുടെ ഓട്ടത്തില്‍ തിരുവനന്തപുരത്തിന്റെ ജിജോ കുര്യാക്കോസ് ഒന്നാം സ്ഥാനവും, മലപ്പുറത്തിന്റെ എ ജെ അനിരുദ്ധ് രണ്ടാം സ്ഥാനവും, കണ്ണൂരിന്റെ അബുസാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല്‍പ്പത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 400 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ ബിജു ഒന്നാം സ്ഥാനവും, ഇടുക്കിയുടെ എം ജി സജി, രണ്ടാം സ്ഥാനവും, എറണാകുളത്തിന്റെ എ ബി സജീവ് കുമാര്‍ മൂന്നാം സ്ഥാനവും നേടി.
വനിതകളുടെ നാല്‍പ്പത് വയസിന് മുകളിലുള്ളവരുടെ 400മീറ്റര്‍ ഓട്ടത്തില്‍ കോട്ടയത്തിന്റെ ഷഹ്നസ് സുലൈമാന്‍ ഒന്നാം സ്ഥാനവും വയനാടിന്റെ ഷിജില അഗസ്റ്റിന്‍, തൃശൂരിന്റെ വി പി സിനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
നാല്‍പ്പത് വയസിന് താഴെയുള്ള വനിതകളുടെ 400 മീറ്ററില്‍ ലിമ ജോര്‍ജ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇടുക്കിയുടെ വി എസ് ശ്രീലത, സി എസ് സുനിതാ മോള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















