Latest News

ഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം

ഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
X

തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2022 ഡിസംബര്‍ 31നകം നല്‍കണം. ദുര്‍ബല താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് വെക്കുന്നതിനു 2 ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ഇത്. ആവശ്യമായ രേഖകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫിസില്‍ ഹാജരാക്കണം. ആദ്യം ഒരു ലക്ഷം രൂപ അടക്കേണ്ടിവരും.

അപേക്ഷകന്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്: 1) ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, 2) വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറില്‍ നിന്ന് ലഭിച്ചത്), 3) വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറില്‍ നിന്ന്), 4) വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറില്‍ നിന്ന്), 5 ) വസ്തുവിന്റെ പ്രമാണത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, 6) റേഷന്‍ കാര്‍ഡ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, 7 ) വസ്തുവിന് ബാധ്യതകള്‍ ഇല്ലഎന്ന് തെളിയിക്കുന്നതിന് ആവശ്യമായ കുടിക്കട സര്‍ട്ടിഫിക്കറ്റ് (സബ് രജിസ്റ്റര്‍ ഓഫീസില്‍ നിന്നും), 8) അപേക്ഷനും കുടുംബത്തിനും വാസയോഗ്യമായ വീട് ഇല്ല എന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/ വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, 9) അപേക്ഷകന് ലൈഫ് ഭവന പദ്ധതിയിലോ മറ്റ് സമാന രീതിയിലുള്ള ഭവന പദ്ധതികളിലോ വീടിന് വേണ്ടി ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നും ലഭിച്ചത്. 10) സ്ഥലം പോക്ക് വരവ് ചെയ്ത ശേഷം കരം തീര്‍ത്ത രസീതും ,തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റും. 11) ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പറും ഗുണഭോകതാവിന്റെ പേരും ബാങ്കിന്റെ IFS Code ഉം വ്യക്തമാക്കുന്ന പേജിന്റെ പകര്‍പ്പ്, 12) ജാതി തെളിയിക്കുന്നതിനായി ഉള്ള സര്‍ട്ടിഫിക്കറ്റ് (SC/ STവിഭാഗത്തിന് മാത്രം), 13) വസ്തുവിന്റെ ഒറിജിനല്‍ പ്രമാണം അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഓഫിസില്‍ പരിശോധനക്കായി ഹാജരാക്കുകയും (പരിശോധനക്ക് ശേഷം തിരികെ നല്‍കുന്നതാണ്.) ഒരു ഫോട്ടോ കോപ്പി അപേക്ഷയോടൊപ്പം ഓഫീസില്‍ നല്‍കുകയും വേണം.

ഇത്രയും രേഖകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫിസുകളില്‍ ഹാജരാക്കി അനുമതി ലഭിക്കുന്ന മുറക്ക് സ്‌പോണ്‍സര്‍ വിഹതം ഒരു ലക്ഷം രൂപ അടക്കേണ്ടിവരും. തുടര്‍ന്ന് ഗുണഭോകതാവിന്റെ അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള പാസ്സ്‌വേര്‍ഡ് ലഭിക്കും. അപേക്ഷയില്‍ 20 kb size അധികരിക്കാത്ത ഗുണഭോക്താവിന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് അപേക്ഷ പ്രിന്റ് എടുത്ത് ഗുണഭോക്തൃ വിഹിതം ഒരുലക്ഷം രൂപയും, രജിസ്‌ട്രേഷന്‍ ഫീ 100 രൂപയും അടക്കേണ്ടതും ബോര്‍ഡുമായി 200 രൂപ മുദ്രപത്രത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെടേണ്ടതുമാണ്. അപേക്ഷ ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട ജില്ല ഓഫിസില്‍ സമര്‍പ്പിക്കണം.

14) വീടിന്റെ തറ വിസ്തീര്‍ണം 83 ചതുരശ്ര മീറ്ററില്‍ അധികരിക്കാത്ത അംഗീകരിച്ച ബില്‍ഡിങ് പ്ലാന്‍ ഒന്നാം ഗഡു ലഭിക്കുന്നതിന് മുന്‍പായി ഹാജരാക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളിലും www.kshb.kerala.gov.in ലും ലഭിക്കും.

Next Story

RELATED STORIES

Share it