Latest News

ആന്ധ്ര പ്രദേശ്, ഒഡീഷ മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യത

ആന്ധ്ര പ്രദേശ്, ഒഡീഷ മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യത
X

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ആന്ധ്ര പ്രദേശ് തീരദേശ മേഖല, റായലസീമ, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കും. പശ്ചിമ ബംഗാളിന്റെ വടക്ക് ഭാഗത്തും വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ചയ്ക്കും ശനിയാഴ്ചയ്യുമിടയില്‍ കനത്ത മഴ ലഭിക്കാനുമിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിനില്‍ പറയുന്നു.

Next Story

RELATED STORIES

Share it