Latest News

പ്രതിഷേധക്കാരെ കൂട്ട നിരീക്ഷണത്തിനു വിധേയമാക്കുന്ന മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യക്കെതിരേ ഇന്റര്‍നെറ്റ്‌ ഫ്രീഡം ഫൗണ്ടേഷന്‍

ഡിസംബര്‍ 22 നാണ് പ്രധാനമന്ത്രി മോദിയുടെ പരിപാടിയില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പോലിസ് ശേഖരിച്ചത്

പ്രതിഷേധക്കാരെ കൂട്ട നിരീക്ഷണത്തിനു വിധേയമാക്കുന്ന മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യക്കെതിരേ ഇന്റര്‍നെറ്റ്‌ ഫ്രീഡം ഫൗണ്ടേഷന്‍
X

ന്യൂഡല്‍ഹി: പൗരന്റെ സ്വകാര്യതയെയും പ്രതിഷേധിക്കാനുള്ള അവകാശത്തെയും ഗുരുതരമായി ബാധിക്കുന്ന മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യക്കെതിരേ ഇന്റര്‍നെറ്റ്‌ ഫ്രീഡം ഫൗണ്ടേഷന്‍. വിസമ്മതങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗാണ് ഈ കൂട്ടനിരീക്ഷണമെന്നും സംഘടന പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതും ജനങ്ങളെ കൂട്ട നിരീക്ഷണത്തിനു വിധേയമാക്കുന്നതും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സംഘടനയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അപര്‍ ഗുപ്ത ദി ഇന്റിപ്പെന്റന്റ് പത്രത്തോട് പറഞ്ഞു. ഇതൊരു കൂട്ടനിരീക്ഷണ സംവിധാനമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഡിസംബര്‍ 22 നാണ് പ്രധാനമന്ത്രി മോദിയുടെ പരിപാടിയില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പോലിസ് ശേഖരിച്ചത്. പിന്നീട് ഈ ചിത്രങ്ങളും പോലിസിന്റെ കൈവശമുളള മറ്റ് വീഡിയോകളും ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാം. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയാണ് യഥാര്‍ത്ഥത്തില്‍ ഇത്.

കൂട്ട നിരീക്ഷണ സാങ്കേതികവിദ്യയുടെ ഉപയോഗം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അപര്‍ ഗുപ്ത ആവശ്യപ്പെട്ടു.

ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ ഇന്ത്യ വളരെ പെട്ടെന്ന് ഒരു പോലിസ് സ്‌റ്റേറ്റ് ആയി മാറുകയാണെന്ന് ജോണ്‍ ഹോപ്കിന്‍ സര്‍വ്വകലാശാല അധ്യാപകനായ സ്റ്റീവ് ഹാങ്ക് പറഞ്ഞു.

Next Story

RELATED STORIES

Share it