ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. ശരാശരി എയര്‍ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 339 ആണ്. വ്യാഴാഴ്ച എക്യുഐ 314 ആയിരുന്നു. ഇത് 'വളരെ മോശം' എക്യുഐയിലാണ് ഉള്‍പ്പെടുന്നത്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ആനന്ദ് വിഹാറില്‍ 424ഉം വിമാനത്താവളത്തില്‍ 328ഉം രേഖപ്പെടുത്തി. ഐടിഒ 400, ആര് കെ പുരം 354 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
നഗരം രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്. 'വളരെ മോശം' എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ജനങ്ങളുടെ ആരോഗ്യത്തിനും മറ്റും അപകടമുണ്ടാക്കുന്നതാണ്.
സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.
വായുമലിനീകരണം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡല്‍ഹി സര്‍ക്കാര്‍ പുതിയൊരു ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഗ്രീന്‍ ഡല്‍ഹി എന്ന പേരിലുള്ള ഈ ആപ്പ് വഴി പൗരന്മാര്ക്ക് മലിനീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ കഴിയും. ആഗസ്റ്റില്‍ എയര്‍ക്വാളിറ്റി ഇന്‍ഡക്സ് വളരെ മെച്ചപ്പെട്ടതായിരുന്നു. രണ്ട് മാസംകൊണ്ടാണ് സ്ഥിതി മോശമായത്.
RELATED STORIES
രാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMTസൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരന് മര്‍ദ്ദനം;...
14 Aug 2022 3:47 AM GMTമോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT