Latest News

കൊവിഡ് 19: വെന്റിലേറ്റര്‍ ക്ഷാമപരിഹാരത്തിന് പ്രോട്ടോടൈപ്പ് ഉപയോഗിക്കാന്‍ എയിംസ് ശ്രമം

ഇപ്പോള്‍ ഉപയോഗത്തിലുള്ളതിനേക്കാള്‍ കനംകുറഞ്ഞതും വിലക്കുറവുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാവുമോ എന്നാണ് ആലോചന.

കൊവിഡ് 19: വെന്റിലേറ്റര്‍ ക്ഷാമപരിഹാരത്തിന് പ്രോട്ടോടൈപ്പ് ഉപയോഗിക്കാന്‍ എയിംസ് ശ്രമം
X

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വര്‍ധിച്ചുവരുന്ന വെന്റിലേറ്റര്‍ ക്ഷാമം മറികടക്കാന്‍ ഡല്‍ഹി എയിംസ് (എഐഐഎംഎസ്‌) ശ്രമം തുടങ്ങി. ഇപ്പോള്‍ ഉപയോഗിക്കുന്ന വെന്റിലേറ്ററിന്റെ ഒരു പ്രോട്ടോടൈപ്പ് നിര്‍മ്മിച്ച് അടിയന്തിരാവശ്യം പരിഹരിക്കാനാവുമോ എന്നാണ് ആലോചന. അതേകുറിച്ച് എയിംസ് മാനേജ്‌മെന്റ് അഗ്‌വ ഹെല്‍ത്ത് കെയര്‍ കമ്പനിയുമായി ചര്‍ച്ചതുടങ്ങിയതായി എയിംസ് ഡയറക്ടര്‍ ഡോ. രന്‍ദീപ് ഗുലേറിയ പറഞ്ഞു.

ഇപ്പോള്‍ ഉപയോഗത്തിലുള്ളതിനേക്കാള്‍ കനംകുറഞ്ഞതും വിലക്കുറവുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാവുമോ എന്നാണ് ആലോചന.

''വെന്റിലേറ്ററുകള്‍ക്ക് ആഗോളതലത്തില്‍ തന്നെ ക്ഷാമുണ്ട്. ആ സാഹചര്യത്തിലാണ് പ്രോട്ടോടൈപ്പ് ലഭ്യമാക്കിയാലോ എന്നാലോചിച്ചത്. എയിംസിന്റെ വിദഗ്ധ സമിതി അത് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രോഗികള്‍ക്ക് അത് ആശ്വാസമാവുമോ എന്നും ഉപയോഗിക്കാനാവുമോ എന്നും പരിശോധിക്കും'' ഡയറക്ടര്‍പറഞ്ഞു.

നേരത്തെ എയിംസ് വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടുകൊണ്ട് വിദേശ കമ്പനികള്‍ക്ക് ഓര്‍ഡര്‍ അയച്ചിരുന്നു പക്ഷേ, ലഭിച്ചല്ല. അതുകൊണ്ടാണ് മറിച്ചൊരു ആലോചനയുണ്ടായത്. ഐസിയുവില്‍ ഗുരുതരമായ രോഗം ബാധിച്ച രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ സുപ്രധാനമാണ്.

സ്വന്തമായി ശ്വസിക്കാന്‍ പ്രയാസമുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനും പുറത്തെടുക്കാനും സഹായിക്കുന്ന ഉപകരണമാണ് വെന്റിലേറ്ററുകള്‍. കൊവിഡ് 19 ചികില്‍സയില്‍ പ്രധാനമാണ് ഇത്.




Next Story

RELATED STORIES

Share it