Top

കാര്‍ഷിക നിയമം: പഞ്ചാബ് നിയമസഭ പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി; പിന്തുണയുമായി രാഹുല്‍

കാര്‍ഷിക നിയമം: പഞ്ചാബ് നിയമസഭ പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി; പിന്തുണയുമായി രാഹുല്‍
X

ചണ്ഡീഗണ്ഡ്: ഏതാനും ആഴ്ച മുമ്പ് പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ കാര്‍ഷിക ബില്ലിനെതിരേ എല്ലാ ശക്തിയുമുപയോഗിച്ച് പൊരുതുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബിന്റെ എല്ലാ പോരാട്ടങ്ങള്‍ക്കും കോണ്‍ഗ്രസ്സും താനും ഉണ്ടാവുമെന്ന് രാഹുല്‍ ഉറപ്പുനല്‍കി.

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പഞ്ചാബ് വിധാന്‍ സഭ തിങ്കളാഴ്ച പ്രത്യേകമായി സമ്മേളിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ സര്‍ക്കാര്‍ ഇത്തരം 'കറുത്ത' നിയമങ്ങള്‍ ഇല്ലാതാക്കാന്‍ മുഴുവന്‍ ശക്തിയുമുപയോഗിച്ച് പോരാടും. ഇനിയുള്ള തന്റെ ജീവിതത്തിലെ ഓരോ സെക്കന്റും ഇതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശേഷിക്കുന്ന എല്ലാ സമയവും കര്‍ഷകര്‍ക്കും പഞ്ചാബിലെ ജനങ്ങള്‍ക്കും വേണ്ടി മാറ്റിവയ്ക്കും. ഈ നിയമം വഴി പഞ്ചാബിന്റെ ഭാവിയാണ് കവര്‍ന്നത് -മുഖ്യമന്ത്രി പറഞ്ഞു.

നിയമം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മാത്രം പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള അമരീന്ദര്‍ സിങ്ങിന്റെ തീരുമാനത്തെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തു. കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നു. ഇപ്പോഴത് രാജ്യം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നും രാഹുല്‍ മുന്നറിയിപ്പുനല്‍കി.

Next Story

RELATED STORIES

Share it