Latest News

ശാഹീന്‍ബാഗിനു പിന്നാലെ ജാഫ്‌റാബാദ്: ഡല്‍ഹിയില്‍ ജാഫ്‌റാബാദ് മെട്രോ സ്‌റ്റേഷനു സമീപം സ്ത്രീകളുടെ പുതിയ പൗരത്വ പ്രതിഷേധ കേന്ദ്രം

ഇന്നലെയാണ് സാധാരണ റോഡ് ഉപരോധത്തോടെ പ്രതിഷേധം ആരംഭിച്ചത്. സീലംപൂര്‍- മജ്പൂര്‍- യമുന വിഹാര്‍ പ്രദേശങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റോഡ് ആണ് ഉപരോധിച്ചത്.

ശാഹീന്‍ബാഗിനു  പിന്നാലെ ജാഫ്‌റാബാദ്: ഡല്‍ഹിയില്‍ ജാഫ്‌റാബാദ് മെട്രോ സ്‌റ്റേഷനു സമീപം സ്ത്രീകളുടെ പുതിയ  പൗരത്വ പ്രതിഷേധ കേന്ദ്രം
X

ഡല്‍ഹി: ശാഹീന്‍ബാഗ്‌ പൗരത്വ പ്രക്ഷോഭങ്ങളുടെ ദേശീയ കേന്ദ്രമായതിനു പിന്നാലെ ദേശീയ തലസ്ഥാനത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയ പ്രതിഷേധകേന്ദ്രം ആരംഭിച്ചു. ഇത്തവണ ജാഫ്‌റാബാദ് മെട്രോ സ്‌റ്റേഷനു സമീപമാണ് പുതിയ സമര കേന്ദ്രം തുറന്നത്. സമരം ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി മെട്രോ അധികൃതര്‍ ജാഫ്‌റാബാദ് സ്റ്റേഷന്‍ അടച്ചുപൂട്ടി. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സ്റ്റേഷന്‍ അടയ്ക്കുകയാണെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ ട്വീറ്റ് ചെയ്തു. ഇന്നു മുതല്‍ ഈ സ്റ്റേഷനില്‍ വണ്ടികള്‍ നിര്‍ത്തുകയോ പുറപ്പെടുകയോ ഇല്ല.

ഇന്നലെയാണ് സാധാരണ റോഡ് ഉപരോധത്തോടെ പ്രതിഷേധം ആരംഭിച്ചത്. സീലംപൂര്‍- മജ്പൂര്‍- യമുന വിഹാര്‍ പ്രദേശങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റോഡ് ആണ് ഉപരോധിച്ചത്. സാധാരണ പ്രതിഷേധമായി തുടങ്ങിയ റോഡ് ഉപരോധം ഏറെ താമസിയാതെ സ്ഥിരം സമര വേദിയായി പ്രതിഷേധക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. മുസ്ലിങ്ങളോട് വിവേചനം പുലര്‍ത്തുന്ന പൗരത്വ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്ന് ആസാദി മുദ്രാവാക്യം മുഴക്കുന്ന പ്രതിഷേധക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു.



പ്രതിഷേധം സ്ഥിരം വേദിയാവുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ വനിതകളടങ്ങുന്ന വലിയൊരു പോലിസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ശാഹീന്‍ബാഗില്‍ സ്ത്രീകള്‍ സമാധാനപരമായാണ് സമരം നടത്തുന്നതെന്ന സത്യവാങ് മൂലം ഇന്നാണ് സുപ്രി കോടതി നിയമിച്ച മാധ്യസ്ഥന്‍ കോടതിയെ സത്യവാങ് മൂലത്തിലൂടെ സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it