യുവാവിനെ ജീവനോടെ കുഴിച്ചിട്ട് നാലംഗസംഘം; രക്ഷയായത് തെരുവുനായ്ക്കൾ
ആഗ്ര: നാലംഗ സംഘം മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട യുവാവിന്റെ രക്ഷകരായി തെരുവ് നായ്ക്കള്‍. രൂപ് കിഷോര്‍ (24) എന്ന യുവാവിനെയാണ് സംഘം മര്‍ദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചിട്ടത്. അങ്കിത്, ഗൗരവ്, ആകാശ്, കരണ്‍ എന്നീ നാല് പേര് ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ച് കുഴിച്ചിട്ടത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജൂലായ് 18നാണ് സംഭവമുണ്ടായത്.
പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഘം പോലിസ് നിരീക്ഷണത്തിലാണെന്നും ആഗ്രാ പോലിസ് പറഞ്ഞു. വസ്തുതര്‍ക്കത്തെ ചൊല്ലിയാണ് യുവാക്കള്‍ രൂപിനെ മര്‍ദ്ദിച്ചത്. മരിച്ചെന്ന് കരുതിയാണ് തന്നെ കുഴിച്ചിട്ടതെന്ന് രൂപ് പറഞ്ഞു. ആ സമയം എത്തിയ തെരുവുനായ്ക്കള്‍ കുഴിച്ചിട്ട സ്ഥലം മണ്ണ് മാന്തിയതാണ് തനിക്ക് രക്ഷയായതെന്ന് രൂപ് വ്യക്തമാക്കി.
പുറത്ത് എത്തിയ രൂപ് തുടര്‍ന്ന് നാട്ടുകാരോട് സഹായം തേടി. നാട്ടുകാര്‍ രൂപിനെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ അവിടെ ചികിത്സയിലാണ്.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMT