Latest News

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ ഇന്നലെ മരിച്ചവരുടെ എണ്ണം ഒമ്പതായി

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ ഇന്നലെ മരിച്ചവരുടെ എണ്ണം ഒമ്പതായി
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. അതോടെ സംസ്ഥാനത്ത് മാത്രം പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലപ്പെടുന്ന എണ്ണം പതിനൊന്നായി ഉയര്‍ന്നു. ഇന്ത്യയിലാകമാനം വിവിധ സംസ്ഥാനങ്ങളിലായി 17 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്നലെ ഒരു എട്ട് വയസ്സുകാരന്‍ വാരണാസിയില്‍ കൊല്ലപ്പെട്ടിരുന്നു. പോലിസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്.

എന്നാല്‍ പോലിസ് വെടിവയ്പില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പോലിസിന്റെ നിലപാട്. ഞങ്ങള്‍ ഒരു ബുള്ളറ്റ് പോലും ഉപയോഗിച്ചിട്ടില്ലെന്ന് ഡിജിപി ഒ പി സിങ് പറഞ്ഞു. വെടിവയ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധക്കാര്‍ തന്നെയായിരിക്കുമെന്നും മറ്റൊരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

പോലിസ് നല്‍കുന്ന വിവരമനുസരിച്ച് രണ്ട് പേരാണ് ബിഞ്ചോറില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. സംഭാലിലും ഫിറോസാബാദിലും മീററ്റിലും കാന്‍പൂരിലും ഓരോരുത്തര്‍ വീതം മരിച്ചു. 50 പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്തെ 16 ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ജനക്കൂട്ടം അതൊന്നും പരിഗണിക്കുന്നില്ല. ആളുകള്‍ നിയന്ത്രിക്കാവുന്നതില്‍ അധികമായിരുന്നെന്നും ആ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ അനുവദിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളുവെന്നും പോലിസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ക്കു പുറമെ ചെറിയ തോതില്‍ അക്രമസംഭവങ്ങളുമുണ്ടായി. കല്ലേറുണ്ടായപ്പോള്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യേണ്ടിവന്നുവെന്നാണ ്‌പോലിസ് നല്‍കുന്ന വിശദീകരണം.

Next Story

RELATED STORIES

Share it