Latest News

കണ്ണൂര്‍ ജില്ലയില്‍ 545 പേര്‍ക്ക് കൂടി കൊവിഡ്; 485 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ 545 പേര്‍ക്ക് കൂടി കൊവിഡ്; 485 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 545 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 14,405 ആയി. ഇവരില്‍ 253 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7,864 ആയി. കൊവിഡ് ബാധിച്ച് മരിച്ച 56 പേര്‍ ഉള്‍പ്പെടെ 120 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5,876 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4,646 പേര്‍ വീടുകളിലും ബാക്കി 1,230 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it