Latest News

കോഴിക്കോട് ജില്ലയില്‍ 402 പേര്‍ക്ക് കൊവിഡ്, 556 രോഗമുക്തര്‍

കോഴിക്കോട് ജില്ലയില്‍ 402 പേര്‍ക്ക് കൊവിഡ്, 556 രോഗമുക്തര്‍
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 390 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2827 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,147 ആയി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 556 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ കോര്‍പ്പറേഷന്‍ പരിധിയിലെ സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍- 5

ചങ്ങരോത്ത് - 2

നാദാപുരം - 2

ചെറുവണ്ണൂര്‍.ആവള - 1

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

കോഴിക്കോട് കോര്‍പ്പറേഷന്‍- 4 ( ചേവായൂര്‍, വേങ്ങേരി)

മേപ്പയ്യൂര്‍ - 1

വാണിമേല്‍ - 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍- 101

(മാങ്കാവ്, ചെലവൂര്‍, ചേവായൂര്‍, മോഡേണ്‍ ബസാര്‍, തൊണ്ടയാട്, മെഡിക്കല്‍ കോളേജ്, എരഞ്ഞിപ്പാലം, ചാലപ്പുറം, ഗോവിന്ദപുരം, കല്ലായി, വെളളിമാടുകുന്ന്, മായനാട്, കാളാണ്ടിത്താഴം, മൂഴിക്കല്‍, ചേവരമ്പലം, പൊക്കുന്ന്, നടക്കാവ്, എലത്തൂര്‍, പന്നിയങ്കര, വെളളയില്‍, നല്ലളം, കോട്ടൂളി, വെസ്റ്റ്ഹില്‍, കിണാശ്ശേരി)

രാമനാട്ടുകര - 39

പെരുവയല്‍ - 35

പെരുമണ്ണ - 23

കുരുവട്ടൂര്‍ - 22

നന്മണ്ട - 20

തലക്കുളത്തൂര്‍ - 14

ചേമഞ്ചേരി - 14

വടകര - 13

ഒളവണ്ണ - 13

കുറ്റ്യാടി - 10

നരിപ്പറ്റ - 8

കാവിലുംപാറ - 6

നാദാപുരം - 6

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍- 5

കുടരഞ്ഞി - 1 ( ആരോഗ്യപ്രവര്‍ത്തക)

ബാലുശ്ശേരി - 1 ( ആരോഗ്യപ്രവര്‍ത്തക)

പേരാമ്പ്ര - 1 ( ആരോഗ്യപ്രവര്‍ത്തക)

പുതുപ്പാടി - 1 ( ആരോഗ്യപ്രവര്‍ത്തക)

ഉള്ള്യേരി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

Next Story

RELATED STORIES

Share it