Top

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 3,259 പേര്‍ക്ക് കൊവിഡ് രോഗബാധ, മരണം 35

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 3,259 പേര്‍ക്ക് കൊവിഡ് രോഗബാധ, മരണം 35
X

ന്യൂഡല്‍ഹി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനുളളില്‍ ഡല്‍ഹിയില്‍ 3,259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35 പേര്‍ മരിക്കുകയും ചെയ്തു.

ഇന്നലെ മാത്രം 3,154 പേര്‍ രോഗമുക്തരായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 3,27,718 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,98,853 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,981. ആദ്യ ഘട്ടത്തില്‍ കൊവിഡ് രോഗവ്യാപനത്തില്‍ ഏറെ മുന്നിലായിരുന്ന ഡല്‍ഹിയില്‍ ഇപ്പോള്‍ രോഗബാധ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ പറയുന്നത്.

രാജ്യത്ത് ഇതുവരെ 74,32,680 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തരുളള രാജ്യവും ഇന്ത്യയാണ്. 65,24,595 പേര്‍.

Next Story

RELATED STORIES

Share it