ജമ്മു-കശ്മീരിലെ സോഫിയാനില്‍ 3 ഹിസ്ബുല്‍ സായുധര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ധാരാളം പണവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്

ജമ്മു-കശ്മീരിലെ സോഫിയാനില്‍ 3 ഹിസ്ബുല്‍ സായുധര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സോഫിയാന്‍: ജമ്മു-കശ്മീരിലെ സോഫിയാനില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും സംയുക്ത സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഇന്ന് തിങ്കളാഴ്ച 3 ഹിസ്ബുല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ്, ആര്‍മി, ജമ്മു-കശ്മീര്‍ പോലിസ് എന്നിവ സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

'സിആര്‍പിഎഫ്, ആര്‍മി, ജമ്മു-കശ്മീര്‍ പോലിസ് എന്നിവര്‍ നടത്തിയ സംയുക്ത ഏറ്റുമുട്ടലിലാണ് ഹിസ്ബുല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെടുത്തു. മറ്റു വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ'-ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് ട്വീറ്റ് ചെയ്തു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ധാരാളം പണവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top