Latest News

2015-17 കാലത്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കാണാതായത് 28000ത്തോളം പേരെ

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി ബുധനാഴ്ച രാജ്യസഭയില്‍ എഴുതി നല്‍കിയ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.

2015-17 കാലത്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കാണാതായത് 28000ത്തോളം പേരെ
X

ന്യൂഡല്‍ഹി: 2018-17 കാലത്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കാണാതായത് സ്ത്രീകളും കുട്ടികളും അടക്കം 28000 പേരെ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി ബുധനാഴ്ച രാജ്യസഭയില്‍ എഴുതി നല്‍കിയ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.

2015-17 കാലത്ത് മൊത്തം 27967 പേരെ കാണാതായി. ഏറ്റവും കൂടുതല്‍ അസമില്‍ നിന്ന്, 19344 പേര്‍. ത്രിപുരയില്‍ നിന്ന് 4455 പേര്‍, മേഘാലയ 1385, മണിപ്പൂര്‍ 999, സിക്കിം 974, അരുണാചല്‍ പ്രദേശ് 457, നാഗാലാന്റ് 343, മിസോറാം 10 എന്നിങ്ങനെയാണ് മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാണാതായവരുടെ എണ്ണം.

2018-2019 കാലത്തെ കണക്ക് ഇനിയും ലഭ്യമായിട്ടില്ല.

അസമില്‍ കാണാതായ കുട്ടികളുടെ എണ്ണം 2169 ആണ്. കൂടാതെ 2613 സ്ത്രീകളെയും 1528 പുരുഷന്മാരെയും ഇതേ കാലയളവില്‍ കാണാതായി. 2016 ല്‍ 2413 കുട്ടികളെയും 3439 സ്ത്രീകളെയും 2130 പുരുഷന്മാരെയും കാണാതായി. 2017 കാലത്ത് കുട്ടികള്‍ 1651, സ്ത്രീകള്‍ 2453, പുരുഷന്മാര്‍ 948 എന്നിങ്ങനെയാണ് കണക്ക്.

8 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വീണ്ടെടുത്ത കുട്ടികളുടെ എണ്ണവും മന്ത്രി അറിയിച്ചു. 2015-17 കാലത്ത് മൊത്തം 5130 പേരെ വീണ്ടെടുക്കുകയുണ്ടായി. അസമില്‍ 3376, ത്രിപുര 472, മേഘാലയ 377, മണിപ്പൂര്‍ 277, സിക്കിം 269, നാഗാലാന്റ് 192, അരുണാചല്‍ പ്രദേശ് 163, മിസോറാം 4 എന്നിങ്ങനെയാണ് ആ കണക്കുകള്‍.

Next Story

RELATED STORIES

Share it