Top

അഹമ്മദാബാദില്‍ ഭിന്നശേഷിക്കാരിയായ 12കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു; ബന്ധുവായ യുവാവ് അറസ്റ്റില്‍

അഹമ്മദാബാദില്‍ ഭിന്നശേഷിക്കാരിയായ 12കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു; ബന്ധുവായ യുവാവ് അറസ്റ്റില്‍
X

അഹമ്മദാബാദ്: അഹമ്മദാബാദിലെ ബനസ്‌കന്ത ഗ്രാമത്തില്‍ 12 വയസ്സുകാരിയായ സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് ബലാല്‍സംഗം ചെയ്തു കൊന്നു. ബലാല്‍സംത്തിനു ശേഷം കഴുത്തറുത്ത് കൊന്ന് തെളിവ് നശിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവായ 24 കാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. കേസ് നല്‍കിയിരുന്നില്ലെങ്കിലും കാണാതായതായി വിവരം കുടുംബം പോലിസില്‍ അറിയിച്ചിരുന്നു.

പോലിസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഒരു മഞ്ഞ ടീഷര്‍ട്ട് ധരിച്ചയാള്‍ക്കൊപ്പം ബൈക്കില്‍ കയറിപ്പോകുന്നതിന്റെ സിസിടിവി ഫൂട്ടേജുകള്‍ ലഭിച്ചു. ബലാല്‍സംഗം നടത്തിയ ശേഷം പ്രതി പെണ്‍കുട്ടിയെ വലിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it