Latest News

തെങ്ങ് വീണ് പത്ത് വയസുകാരന്‍ മരിച്ചു

വീടിന് സമീപത്തെ പറമ്പില്‍ ജെസിബി ഉപയോഗിച്ച് തെങ്ങ് നീക്കം ചെയ്യുന്നത് കാണാന്‍ എത്തിയതായിരുന്നു നിസാല്‍

തെങ്ങ് വീണ് പത്ത് വയസുകാരന്‍ മരിച്ചു
X

കണ്ണൂര്‍: പഴയങ്ങാടിയില്‍ തെങ്ങ് ശരീരത്തില്‍ വീണ്് പത്ത് വയസുകാരന്‍ മരിച്ചു. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ പി മന്‍സൂര്‍-സമീറ ദമ്പതികളുടെ മകന്‍ ഇ എന്‍ പി മുഹമ്മദ് നിസാല്‍ (10) ആണ് മരിച്ചത്.

വീടിന് സമീപത്തെ പറമ്പില്‍ ജെസിബി ഉപയോഗിച്ച് തെങ്ങ് നീക്കം ചെയ്യുന്നത് കാണാന്‍ എത്തിയതായിരുന്നു നിസാലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനിടെ തെങ് ദിശമാറി നിസാല്‍ ഉള്ളിടത്തേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ നിസാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: നിഹാല്‍, നിയാസ് (വിദ്യാര്‍ഥികള്‍).

Next Story

RELATED STORIES

Share it