Latest News

ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര വേണ്ട; യാത്രാ മുന്നറിയിപ്പുമായി ബ്രിട്ടനും അമേരിക്കയും

അമേരിക്കയും ബ്രിട്ടനും കാനഡയുമാണ് നിലവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സൂക്ഷിച്ചുവേണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര വേണ്ട; യാത്രാ മുന്നറിയിപ്പുമായി ബ്രിട്ടനും അമേരിക്കയും
X

ന്യൂഡല്‍ഹി: വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വിദേശരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. അമേരിക്കയും ബ്രിട്ടനും കാനഡയുമാണ് നിലവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സൂക്ഷിച്ചുവേണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അസം, ത്രിപുര തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ നടക്കുന്നത്. പലയിടങ്ങളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്- ബ്രിട്ടന്‍ തങ്ങളുടെ പൗരന്മാര്‍ക്കുവേണ്ടി പുറപ്പെടുവിച്ച യാത്രാ മുന്നറിയിപ്പില്‍ പറയുന്നു.

ഏറ്റവും നിര്‍ബന്ധമായ സാഹചര്യത്തില്‍ യാത്ര വേണ്ടി വരികയാണെങ്കില്‍ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെ ആശ്രയിക്കാമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും കുറിപ്പില്‍ പറയുന്നു.

അമേരിക്കയും ഏകദേശം ഇതുപോലെയുള്ള മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്. അസമിലേക്കുള്ള ഔദ്യോഗിക യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണെന്ന അധിക വിവരവുമുണ്ട്.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലിന് രാജ്യസഭ അനുമതി നല്‍കിയ ശേഷമാണ് പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്. അസമില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് ത്രിപുരയിലേക്കും മേഘാലയയിലേക്കും അരുണാചലിലേക്കും വ്യാപിച്ചു. അസമില്‍ ഇതുവരെ 5 പേര്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it