Latest News

പ്രൊഫ. ടി.കെ. ഹാഷിമിന്റെ മൃതദേഹം എസ്ഡിപിഐ വളണ്ടിയര്‍ ടീം ഖബറടക്കം നടത്തി

പ്രൊഫ. ടി.കെ. ഹാഷിമിന്റെ മൃതദേഹം എസ്ഡിപിഐ വളണ്ടിയര്‍ ടീം ഖബറടക്കം നടത്തി
X

ന്യൂമാഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും എം.എം. എഡ്യൂക്കേഷനല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ടി.കെ. ഹാഷിം സാഹിബിന്റെ മൃതദേഹം എസ്ഡിപിഐ വളണ്ടിയര്‍ ടീം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പെരിങ്ങാടി ജുമാ മസ്ജിദില്‍ കബറടക്കം നടത്തി.

മമ്പാട് എം.ഇ.എസ് കോളേജില്‍ പ്രൊഫസറായിരുന്ന പ്രൊഫ. ഹാഷിം പെരിങ്ങത്തൂരിലെ മൗണ്ട് ഗൈഡ് സ്‌കൂളില്‍ അക്കാദമിക് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടര പതിറ്റാണ്ടായി ന്യൂമാഹി എം.എം. എഡ്യൂക്കേഷനല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലയിലെ ഒരു സംഘാടകനുമായിരുന്നു.

ന്യൂമാഹി പഞ്ചായത്ത് അധികൃതരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ എസ്ഡിപിഐ മാഹി മേഖല പ്രസിഡന്റ് അഷ്ഫാഖ്, സെക്രട്ടറി നാഫിഹ് എന്നിവര്‍ കബറടക്കത്തിന് നേതൃത്വം നല്‍കി.

പൗരപ്രമുഖനായ പ്രൊഫ. ഹാഷിം സാഹിബിന്റെ കബറടക്കത്തിന് എസ്.ഡി.പി.ഐ പെരിങ്ങാടി ബ്രാഞ്ച് കമ്മിറ്റി അംഗം അസ്മത്ത്, ബഷീര്‍ പി. ഹാരിസ് ചാലക്കര, നാസര്‍ ചെറുകല്ലായി, അബ്ദുള്ള പി.പി എന്നിവര്‍ക്കൊപ്പം അദ്ദേഹത്തിന്റെ മകന്‍ ഷാഹിറും പങ്കെടുത്തു.

Next Story

RELATED STORIES

Share it