Latest News

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്: 4130 കോടി അഴിമതിക്കാരന് ബിജെപി ടിക്കറ്റ്, അഴിമതിവിരുദ്ധന്‍ പുറത്തും

81 അംഗ സഭയിലേക്കുള്ള 56 സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മൊത്തം 4130 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭാനു പ്രതാപ് സാഹിയുടെ പേര് പ്രത്യക്ഷപ്പെട്ടത്. മധു കോഡ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ഭാനു പ്രതാപ്.

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്: 4130 കോടി അഴിമതിക്കാരന് ബിജെപി ടിക്കറ്റ്, അഴിമതിവിരുദ്ധന്‍ പുറത്തും
X

പാറ്റ്‌ന: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാന്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍. സ്വന്തം സര്‍ക്കാരിലുള്ളവര്‍ നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവിന് ടിക്കറ്റുമില്ല. 81 അംഗ സഭയിലേക്കുള്ള 56 സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മൊത്തം 4130 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭാനു പ്രതാപ് സാഹിയുടെ പേര് പ്രത്യക്ഷപ്പെട്ടത്. മധു കോഡ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ഭാനു പ്രതാപ്.

മദു കോഡ സര്‍ക്കാരില്‍ സീനിയര്‍ മന്ത്രിയായിരുന്ന സൂര്യ റായ് ആണ് ടിക്കറ്റ് നിഷേധിക്കപ്പെട്ടവരില്‍ പ്രമുഖന്‍. അവിഭക്ത ബിഹാറില്‍ ബിജെപി സര്‍ക്കാരിലുള്ളവര്‍ നടത്തിയ കാലിത്തീറ്റ കുംഭകോണവും ഖനികള്‍ അനുവദിക്കുന്നതിലുള്ള അഴിമതിയും പുറത്തുകൊണ്ടുവന്ന ആളാണ് സൂര്യ റായ്.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ വഴി മരുന്നു വാങ്ങിയ കേസില്‍ ഭാനു പ്രതാപിന്റെ പേരില്‍ സിബിഐ കേസെടുത്തിട്ടുണ്ട്. കൈക്കൂലി വാങ്ങി 19 കമ്പനികളില്‍ നിന്ന് അധിക വിലക്ക് മരുന്ന് വാങ്ങി സര്‍ക്കാരിന് 130 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ നിയമമനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ മരുന്ന് വാങ്ങാവൂ. 2011 ല്‍ ഈ കേസില്‍ അറസ്റ്റിലായ ഭാനുപ്രതാപ് 2013 ല്‍ ജാമ്യത്തിലിറങ്ങി.

4000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഭാനു പ്രതാപ് പ്രതിയാണ്. 2014 മെയ് മാസത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് എടുത്ത കേസില്‍ ഭാനു പ്രതാപിന്റെ ഏകദേശം എട്ട് കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. 2005 മുതല്‍ 2009 വരെയുള്ള കാലത്ത്് ഭാനു പ്രതാപ് പലവിധ അഴിമതികളിലൂടെ സ്വത്ത് സമ്പാദിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി രഘുബാര്‍ ദാസ് സൂര്യ റോയിയുടെ കാര്യത്തില്‍ ഇടഞ്ഞാണ് നില്‍ക്കുന്നത്. സ്വന്തം സര്‍ക്കാര്‍ അഴിമതി നടത്തിയ സമയത്ത് അത് വിളിച്ചുപറഞ്ഞ് പാര്‍ട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖമായി മാറിയ ആളാണ് റോയി. 2017 ജൂലായില്‍ 105 ഖനികള്‍ നിയമവിരുദ്ധമായി പാട്ടത്തിനനുവദിച്ചപ്പോള്‍ ആ തീരുമാനമെടുത്ത മീറ്റിങ്ങില്‍ നിന്ന് അദ്ദേഹം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 2006-08 കാലത്ത് നിയമവിരുദ്ധമായി ഖനികള്‍ അനുവദിച്ചതിനെതിരേയും റായി രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it