Latest News

ഡല്‍ഹി: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 254 എഫ്‌ഐആറുകള്‍

ഡല്‍ഹി: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 254 എഫ്‌ഐആറുകള്‍
X

ന്യൂഡല്‍ഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്ക് ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമ സംഭവങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ എണ്ണം 254 ആയി.

'ഇതുവരെ 254 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 41 എണ്ണം ആംസ് ആക്റ്റ് അനുസരിച്ചാണ്. 903 പേരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്'- ഡല്‍ഹി പോലിസ് പിആര്‍ഒ എം എസ് രന്‍ധാവ പറഞ്ഞു.

നാലു ദിവസമായി ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ 42 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നും മൂന്ന് മൃതദേഹങ്ങള്‍ പുതുതായി കണ്ടെടുത്തു.

അന്വേഷണം നടത്താന്‍ 2 പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it