Latest News

റഫി ഗായകൻ ഹമീദ് ഖാൻ തരീൻ 24 ന് കോഴിക്കോട്

സംഗീത വിരുന്നിൽ ഫിറോസ് ഹിബ, കീർത്തന, ഗോപിക മേനോൻ, ആതിര റജിലേഷ് തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കും.

റഫി ഗായകൻ ഹമീദ് ഖാൻ തരീൻ 24 ന് കോഴിക്കോട്
X

കോഴിക്കോട്: ലോകോത്തര ഗായകൻ മുഹമ്മദ് റഫിയുടെ 95-മത് ജന്മവാർഷികം കോഴിക്കോട് വിപുലമായി ആഘോഷിക്കുന്നു. മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24 ന് ചൊവ്വാഴ്ച കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന കൂറ്റൻ ഓപ്പൺ സ്റ്റേജിൽ രാജ്യത്തെ പ്രമുഖ റഫി ഗായകൻ ഹമീദ് ഖാൻ തരീൻ (മുംബൈ) ഗാനങ്ങൾ ആലപിക്കും.

വൈകീട്ട് ആറു മുതൽ പത്തുവരെ നടക്കുന്ന റഫി ഗാനസംഗീത വിരുന്നിൽ ഫിറോസ് ഹിബ, കീർത്തന, ഗോപിക മേനോൻ, ആതിര റജിലേഷ് തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കും. മലയാളികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ വിരുന്നാണ് കോഴിക്കോട് ഒരുക്കുന്നത്.

Next Story

RELATED STORIES

Share it