Top

കൊവിഡ് 19: മദ്രസ അധ്യാപകര്‍ക്കുള്ള ധനസഹായത്തിന് പ്രത്യേക അപേക്ഷ നല്‍കണം

കൊവിഡ് 19: മദ്രസ അധ്യാപകര്‍ക്കുള്ള ധനസഹായത്തിന് പ്രത്യേക അപേക്ഷ നല്‍കണം

തിരുവനന്തപുരം: കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മാര്‍ച്ച് വരെ വിഹിതമടച്ചു വരുന്ന മദ്രസ അധ്യാപകര്‍ക്ക് താത്ക്കാലിക ആശ്വാസമായി 2,000 രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. അംഗങ്ങള്‍www.kmtboard.inഎന്ന വെബ്‌സൈറ്റിലൂടെ അംഗത്വ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകള്‍ ഏപ്രില്‍ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188230577, 9037749088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it