Latest News

സുഡാനിലെ സിറാമിക് ഫാക്ടറിയില്‍ തീപിടുത്തം: 18 ഇന്ത്യക്കാരടക്കം 28 പേര്‍ കൊല്ലപ്പെട്ടു

ബഹ്‌റി പ്രദേശത്തെ ഖര്‍തോമിലെ സീല സിറാമിക് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.

സുഡാനിലെ സിറാമിക് ഫാക്ടറിയില്‍ തീപിടുത്തം: 18 ഇന്ത്യക്കാരടക്കം 28 പേര്‍ കൊല്ലപ്പെട്ടു
X

ബഹ്‌റി: സുഡാനിലെ ഖര്‍തോമിലെ സിറാമിക് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കുപറ്റി. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്.

ബഹ്‌റി പ്രദേശത്തെ ഖര്‍തോമിലെ സീല സിറാമിക് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.

ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ ഫാക്ടറിയിലെ താഴെ തലത്തിലുള്ള തൊഴിലാളികളാണ.്

അതേസമയം കാണാതായവര്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് എംബസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാലാണ് മരിച്ചതിനെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറപ്പെടുവിക്കാത്തത്.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് ഇന്ത്യക്കാരെ സലോമി സിറാമിക്‌സ് ഫാക്റ്ററി വക സ്ഥലത്ത് താമസിപ്പിച്ചിരിക്കയാണ്.

23 പേര്‍ കൊല്ലപ്പെട്ട കാര്യം സുഡാന്‍ സര്‍ക്കാരും സ്ഥിരീകരിച്ചു. ഫാക്ടറിയില്‍ ആവശ്യമായ സുരക്ഷാസജ്ജീകരണങ്ങളില്ലായിരുന്നുവെന്ന് സുഡാന്‍ സര്‍ക്കാരിനെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it