Top

കൊവിഡ്: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുടെ നില വഷളായി; മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചു

കൊവിഡ്: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുടെ നില വഷളായി; മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചു
X

റാഞ്ചി: കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരോഗ്യമന്ത്രി ജാഗര്‍നാഥ് മഹാത്തൊയുടെ നില വഷളായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ആശുപത്രി സന്ദര്‍ശിച്ചു.

മുഖ്യമന്ത്രി മഹാത്തൊയെ ചികില്‍സിക്കുന്ന മെഡിക്ക ആശുപത്രി അധികൃതരുമായി മന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് വിശദമായി സംസാരിച്ചു.

ചെന്നൈ എംജിഎം ആശുപത്രിയില്‍ നിന്നുള്ള നെഞ്ചുരോഗ വിദഗ്ധര്‍ താമസിയാതെ മഹാത്തൊയെ പരിശോധിക്കും. രോഗമുക്തിയ്ക്ക് തടസ്സമായി നില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിദഗ്ധരെ വരുത്താന്‍ തീരുമാനിച്ചത്. നേരത്തെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്‌ മെഡിക്കയിലേക്ക് മാറ്റിയത്.

മഹാത്തൊയ്ക്ക് സപ്തംബര്‍ അവസാന ആഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. തനിക്ക് രോഗം ബാധിച്ച വിവരം മന്ത്രിതന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Next Story

RELATED STORIES

Share it