Latest News

കൊറോണയ്‌ക്കെതിരേ ത്രിപുര ബിജെപി എംഎല്‍എയുടെ പൂജ; കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങളും ലംഘിച്ചു

കൊറോണയ്‌ക്കെതിരേ ത്രിപുര ബിജെപി എംഎല്‍എയുടെ പൂജ; കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങളും ലംഘിച്ചു
X

അഗര്‍ത്തല: ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ കൊറോണ വൈറസിനെ തുരത്താന്‍ പ്രത്യേക പൂജ. ബിജെപി എംഎല്‍എ പ്രതിമ ഭൗവ്മിക്കിന്റെ നേതൃത്വത്തിലാണ് ലോകത്തെ കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ അഗര്‍ത്തലയില്‍ പത്യേക പൂജ നടന്നത്. മെയ് 29നായിരുന്നു സംഭവം.

പൂജയില്‍ പങ്കെടുത്ത എംഎല്‍എയും മറ്റുള്ളവരും മാസ്‌കുകള്‍ ധരിച്ചിരുന്നില്ല. മാത്രമല്ല, മറ്റ് ആരോഗ്യനിര്‍ദേശങ്ങളും ലംഘിച്ചു. ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതിമ ഭൗവ്മിക്ക്.

ലോകത്തെ കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാനാണ് പൂജ നടത്തിയത്. ഇത് എല്ലാര്‍ക്കും ഉപകാരപ്പെടും സമാധാനം കൈവരുത്തും- എംഎല്‍എ പറഞ്ഞു.

ഇന്ത്യയില്‍ ഇന്നുവരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,65,799ആണ്. അതില്‍ 89,987 പേര്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുണ്ട്. 71,106 പേര്‍ ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. 4,706 പേര്‍ക്ക് ജീവഹാനിയുണ്ടായി.


Next Story

RELATED STORIES

Share it