Latest News

കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍
X

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി ടി കെ അലവിക്കുട്ടിക്കെതിരേയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അച്ചടക്കനപടിയെടുത്തത്.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്തുണച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ അലവിക്കുട്ടി എഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തിട്ടുള്ളതെന്നും എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സിപിഎമ്മും സര്‍ക്കാരും ചെയ്യുന്ന പ്രവര്‍ത്തങ്ങളെയാണ് എതിര്‍ക്കുന്നതെന്നും അലവിക്കുട്ടിയ്ക്കയച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഇത് മറച്ചുവച്ച് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലുള്ള നടപടികള്‍ കൈ കൊണ്ടതിനാണ് സസ്‌പെന്‍ഷന്‍.

നേരത്തെ സിപിഎം സഹയാത്രികനായ അലവിക്കുട്ടി കുറച്ചുകാലം മുമ്പാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it