Latest News

കൊറോണ പരിശോധന സൗജന്യമാക്കാമോ എന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

കൊറോണ പരിശോധന സൗജന്യമാക്കാമോ എന്ന് കേന്ദ്രത്തോട് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: എല്ലാ കൊറോണ പരിശോധനയും സൗജന്യമാക്കുന്നത് പരിഗണിക്കാനാവുമോ എന്ന് സുപ്രിം കോടതി. പരിശോധനയ്ക്കു മുടക്കുന്ന പണം തിരിച്ചുകൊടുക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.

കോടതിയ്ക്കു മുന്നില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി എത്തിയ ഒരു പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ച് പരിശോധനകള്‍ സൗജന്യമാക്കാന്‍ നിര്‍ദേശിച്ചത്. സ്വകാര്യ ലാബുകളിലും ഇതേ പരിശോധനകള്‍ നടത്താന്‍ കഴിയുമോ എന്നും അതിനനുസരിച്ച് ഉത്തവുകള്‍ പുറത്തിറക്കാമോ എന്നും കോടതി ആരാഞ്ഞു.

ശശാങ്ക ദിയോ സുധിയാണ് ഇതുസംബന്ധിച്ച പൊതുതാല്‍പ്പര്യ ഹരജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. കൊവിഡ് 19 പരിശോധന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗജന്യമാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

ഇന്ത്യയിലെ 118 ലാബുകളിലായി ദിനംപ്രതി 15000 സാംപിളുകള്‍ പരിശോധിക്കാന്‍ കഴിയുമെന്നും 47 സ്വകാര്യലാബുകള്‍ കൂടെ പരിഗണനയിലുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

സ്വകാര്യ ലാബുകളില്‍ പരിശോധിക്കുമ്പോള്‍ പണം ഈടാക്കരുതെന്നും അത് പിന്നീട് സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് ആലോചിക്കാമെന്ന് മേത്ത മറുപടി പറഞ്ഞു.

അതേസമയം കൊറോണ പരിശോധ ചെലവേറിയതാണെന്നും അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it