Latest News

വെള്ളമില്ല, ഭക്ഷണമില്ല, നാട്ടിലേക്ക് തിരികെ പോണം; ലോക് ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് റോഡ് ഉപരോധിക്കുന്നു

തൊഴിലാളികളെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് ഭക്ഷണം നല്‍കാനുള്ള ചുമതലയെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തരക്കാര്‍ക്ക് ഭക്ഷണം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വെള്ളമില്ല, ഭക്ഷണമില്ല, നാട്ടിലേക്ക് തിരികെ പോണം; ലോക് ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് റോഡ് ഉപരോധിക്കുന്നു
X

പായിപ്പാട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ നൂറു കണക്കിന് ഇതരസംസ്ഥാനത്തൊഴിലാളികള്‍ പായിപ്പാട് കവലയില്‍ റോഡ് ഉപരോധിക്കുന്നു. കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടിയതോടെ വെള്ളവും ഭക്ഷണവും കിട്ടാതായതാണ് തൊഴിലാളികളെ റോഡ് ഉപരോധിക്കാന്‍ പ്രേരിപ്പിച്ചത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും വേണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്.

തൊഴിലാളികളെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ചുമതലയെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തരക്കാര്‍ക്ക് ഭക്ഷണം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ട്രാക്ടര്‍മാരുടെ വീഴ്ച കണ്ടെത്തി നടപടി എടുക്കുമെന്നാണ് ഇപ്പോള്‍ മന്ത്രിമാര്‍ പറയുന്നത്.

പായിപ്പാട്ടെ തൊഴിലാളികളുടെ പ്രശ്‌നം ഇതിനു മുമ്പും ജില്ലാ ഭരണകൂടത്തിന്റെ മുന്നിലെത്തിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ആവശ്യകത കലക്ടറും സംഘവും ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. ഒപ്പം വീട്ടിലേക്ക് പോകാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു. ഏപ്രില്‍ 14വരെ ഭക്ഷണം നല്‍കാന്‍ കോട്ടേജ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. അതവര്‍ സമ്മതിച്ചുവെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. ക്യാമ്പ് വൃത്തിയാക്കുന്നതിന് പഞ്ചായത്തിനോടും പറഞ്ഞിരുന്നു.

ഏകദേശം 3500 തൊഴിലാളികള്‍ പായിപ്പാടുമാത്രം ഉണ്ടെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it