Latest News

കൊറോണ വ്യാപനം തടയാന്‍ നിര്‍ദേശങ്ങളുമായി ഡോ. കഫീല്‍ഖാന്റെ പ്രധാനമന്ത്രിക്കുള്ള കത്ത്, രാഷ്ട്രത്തെ സേവിക്കാന്‍ തന്നെ മോചിപ്പിക്കണമെന്നും ആവശ്യം

സിഎഎ വിരുദ്ധസമരങ്ങള്‍ക്കിടയിലാണ് ഡോ. കഫീല്‍ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

കൊറോണ വ്യാപനം തടയാന്‍ നിര്‍ദേശങ്ങളുമായി ഡോ. കഫീല്‍ഖാന്റെ പ്രധാനമന്ത്രിക്കുള്ള കത്ത്, രാഷ്ട്രത്തെ സേവിക്കാന്‍ തന്നെ മോചിപ്പിക്കണമെന്നും ആവശ്യം
X

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യയെ സേവിക്കാന്‍ തന്നെ അനുവദിക്കണമെന്നും ജയില്‍ നിന്ന് മോചിപ്പിക്കണമെന്നും ഡോ. കഫീല്‍ഖാന്‍. പ്രധാനമന്ത്രിക്കുള്ള കത്തിലാണ് ഡോ. കഫീല്‍ഖാന്‍ ഇക്കാര്യം ഉന്നയിച്ചത്. കൊറോണവ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങളും കത്തിലുണ്ട്. സിഎഎ വിരുദ്ധസമരങ്ങള്‍ക്കിടയിലാണ് ഡോ. കഫീല്‍ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

കഫീല്‍ഖാന്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലിലാണ് ഉള്ളത്. ഏപ്രില്‍ അവസാനത്തോടെ രാജ്യത്തെ ഏറ്റവും മോശമായ രീതിയില്‍ ആക്രമിക്കാനിടയുള്ള കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ എങ്ങനെ നേരിടണമെന്നും രണ്ട് പേജുളള കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൊറോണ ഏകദേശം 20 ലക്ഷം മുതല്‍ 4ം ലക്ഷം പേരെ ആക്രമിക്കാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്. അതില്‍ 3.4ശതമാനം പേരെങ്കിലും കൊല്ലപ്പെടാനും ഇടയുണ്ട്.

19.03.2020നാണ് കത്ത് എഴുതിയിട്ടുള്ളത്. ജില്ലകളിലെ ടെസ്റ്റിങുകളുടെ എണ്ണം വര്‍ധിപ്പിക്കണം, ഐസൊലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കണം(ജില്ലയില്‍ 1000വച്ച്), പുതിയ ഐസിയുകള്‍ വേണം, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ലാബ് ജീവനക്കാര്‍ക്കും ട്രയിനിങ് നല്‍കണം, ആയുഷ് പോലുള്ള സപോര്‍ട്ട് ഗ്രൂപ്പുകളും സ്വകാര്യസംരംഭകരെയും ഏകോപിപ്പിക്കണം. കിംവദന്തികള്‍ ഇല്ലാതാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം-തുടങ്ങിയവയാണ് മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദേശങ്ങള്‍.

ഡിസംബര്‍ 12ാം തിയ്യതി അലിഗഢില്‍ രാജ്യദ്രോഹപ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ്‌ചെയ്തത്. ഫെബ്രുവരി 14 ന് എന്‍എസ്എ ചുമത്തുകയും ചെയ്തു.




Next Story

RELATED STORIES

Share it