Latest News

വീടുകളില്‍ കഴിഞ്ഞാലും ഒന്നര മീറ്റര്‍ അകലം പാലിക്കണം: സൗദി ആരോഗ്യ മന്ത്രാലയം

വീടുകളില്‍ കഴിഞ്ഞാലും ഒന്നര മീറ്റര്‍ അകലം പാലിക്കണം: സൗദി ആരോഗ്യ മന്ത്രാലയം
X

ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കുന്നതിനു വീടുകളില്‍ കഴിഞ്ഞു കൂടുമ്പോഴും ഒന്നര മീറ്റര്‍ അകലം പാലിക്കണമന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കി. കൂടി ഇരിക്കുന്നത് പരമാവധി ഒഴിവാക്കണം. അഥവാ കൂടി ഇരിക്കുകയാണെങ്കില്‍ തന്നെ ഒന്നര മീറ്റര്‍ അകലം പാലിക്കുന്നത് അത്യാവശ്യമാണ്.

ഇന്നു സൗദിയില്‍ 133 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 900 ആയി. ഇതിനകം രോഗം ബാധിച്ച് രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it