Latest News

ശാഹീന്‍ ബാഗ് സമരപ്പന്തലിനു നേരെ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് പ്രവാസി സാംസ്‌കാരിക വേദി

ശാഹീന്‍ ബാഗ് സമരപ്പന്തലിനു നേരെ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് പ്രവാസി സാംസ്‌കാരിക വേദി
X

ദമ്മാം: തികച്ചും സമാധാനപരമായും ജനാധിപത്യപരമായും നടന്നുവരുന്ന ശാഹീന്‍ ബാഗ് സമര പന്തലിനു നേരെ ബോംബെറിഞ്ഞതിനെ അപലപിച്ച് പ്രവാസി സാംസ്‌കാരിക വേദി. ജനതാ കര്‍ഫ്യൂവിന്റെ തിരക്കൊഴിഞ്ഞ സൗകര്യത്തില്‍ ഇത്തരം ഭീകരപ്രവര്‍ത്തികള്‍ക്ക് മുതിര്‍ന്നവര്‍ക്കെതിരേ ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും പ്രവാസി സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

രക്ഷപ്പെടുത്താനാവാത്ത വിധം രാജ്യത്തെ തകര്‍ത്തു കളയുന്നതിനു മുമ്പ് ജനങ്ങള്‍ കടമ നിറവേറ്റണം. അധികാരത്തിന്റെ തണലില്‍ രാജ്യത്തെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചുകൊണ്ട് സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്ന നിരോധിത ആയുധ നിര്‍മാണങ്ങളും ആക്രമണങ്ങളും കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരികയാണ്. ജനാധിപത്യത്തോടും, ഭണഘടനാ താല്‍പര്യങ്ങളോടും അങ്ങേയറ്റം അസഹിഷ്ണുത പുലര്‍ത്തുന്ന ഇത്തരം പ്രതിലോമകാരികളെ അമര്‍ച്ച ചെയ്യുന്നതില്‍ ഭരണഘടനാ സംരക്ഷണ സംവിധാനങ്ങളാകെ നോക്കുകുത്തിയാവുന്നതും ആശങ്കയുയര്‍ത്തുന്നു. ഉത്തരവാദിത്വ നിര്‍വഹണത്തിന് താല്‍പര്യം കാണിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ കൃത്യനിര്‍വഹണത്തിന് അനുവദിക്കാത്തതും ഈ രാജ്യത്തെ നാശത്തിലേക്കു നയിക്കുന്നു. ഈ വേളയില്‍ രാജ്യത്തിന്റെ നിയമവാഴ്ചയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ എല്ലാ വിഭാഗീയതയും മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായും സമാധാനപരമായും യോജിച്ച് പ്രവര്‍ത്തിക്കുകയാണ് മുന്നിലുള്ള പോംവഴിയെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it