Latest News

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രസംഗിച്ചതിന് മുന്‍ യുപി ഗവര്‍ണറെ യുപി പോലിസ് അറസ്റ്റ് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രസംഗിച്ചതിന് മുന്‍ യുപി ഗവര്‍ണറെ യുപി പോലിസ് അറസ്റ്റ് ചെയ്തു
X

മുറാദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രസംഗിച്ച മുന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അസീസ് ഖുറേശിയെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസംഗം നടത്തി മതസ്പര്‍ധ സൃഷ്ടിച്ചുവെന്നാണ് പോലിസ് കേസ്.

മുറാദാബാദിലെ ഇട്ഖാ മൈതാനത്ത് ഫെബ്രുവരി 22 ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധ പരിപാടിയിലാണ് അസിസ് ഖുറേശി പ്രസംഗിച്ചത്. ഖുറേശിയുടെ പ്രസംഗം വൈകാരികമായി ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്ന് മുറാദാബാദ് എസ്പി അമിത് കുമാര്‍ ആനന്ദ് പറഞ്ഞു. ഐപിസി 143, 145, 149, 188 പ്രകാരമുളള കേസുകളാണ് ചുമത്തിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമം പാസാക്കാന്‍ അധികാരമില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും ഖുറേശി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. '' വിഭജനാനന്തരം മഹാത്മാഗാന്ധിയും നെഹ്രുവും ഹിന്ദു ഇന്ത്യ എന്ന ആശയത്തിന് എതിരായിരുന്നു. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിതാ ഷായും രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുകയാണ്, അത് ഭരണഘടനാവിരുദ്ധമാണ്. അവര്‍ പിളര്‍പ്പന്‍ നയങ്ങള്‍ നടപ്പാക്കുകയും മനുഷ്യരെ തുറുങ്കലിലേക്കയക്കുകയുമാണ്''- അദ്ദേഹം പറഞ്ഞു.

''മോദിയോടും ഷായോടും ചരിത്രത്തിലേക്ക് നോക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. കഴിഞ്ഞ 1200 വര്‍ഷമായി മുസ്ലിങ്ങള്‍ ഈ രാജ്യത്തിനു വേണ്ടി ത്യാഗം സഹിച്ചുകൊണ്ടിരിക്കുകയാണ്''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പൗരത്വ ഭേദഗതി നിയമം പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നുന്നുള്ള മുസ്ലിങ്ങള്‍ ഒഴിച്ചുള്ള 6 മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ നല്‍കാമെന്ന് അനുശാസിക്കുന്നു.

Next Story

RELATED STORIES

Share it