Latest News

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍; ഒ എം എ സലാം ചെയര്‍മാന്‍; അനിസ് അഹമ്മദ് ജന. സെക്രട്ടറി

. മലപ്പുറം പുത്തനത്താണിയില്‍ ഈ മാസം 21, 22, 23 തിയ്യതികളിലായി ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ ജനറല്‍ അസംബ്ലി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍; ഒ എം എ സലാം ചെയര്‍മാന്‍; അനിസ് അഹമ്മദ് ജന. സെക്രട്ടറി
X

മലപ്പുറം: പുത്തനത്താണിയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ അംബ്ലിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2020-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. ചെയര്‍മാനായി ഒ എം എ സലാമിനെയും

ജന. സെക്രട്ടറിയായി അനിസ് അഹമ്മദിനെയും തിരഞ്ഞെടുത്തു. മലപ്പുറം പുത്തനത്താണിയില്‍ ഈ മാസം 21, 22, 23 തിയ്യതികളിലായി ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ ജനറല്‍ അസംബ്ലി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഇ എം അബ്ദുര്‍റഹിമാന്‍(വൈ.ചെയര്‍മാന്‍), അഫ്‌സര്‍ പാഷാ (സെക്രട്ടറി), വി പി നസറുദ്ദീന്‍(സെക്രട്ടറി), കെ എം ഷരീഫ്(ട്രഷറര്‍), ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഇ അബുബക്കര്‍, പി കോയ, മുഹമ്മദ് അലി ജിന്ന, അബ്ദുള്‍ വാഹിദ് സേട്ട്, എ എസ് ഇസ്മായില്‍ അഡ്വ. മുഹമ്മദ് യൂസുഫ് എന്നിവരെ തിരഞ്ഞെടുത്തു.

മൂന്നു ദിവസം നീണ്ടു നിന്ന പ്രതിനിധി സമ്മേളനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

ബഹുജനങ്ങളുടെ ചെലവില്‍ സമ്പന്നരെയും കോര്‍പറേറ്റുകളെയും സേവിക്കുന്ന ഹിന്ദു രാഷ്ട്രപദ്ധതി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായതായി ഒ എംഎ സലാം അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ 130 കോടി ജനങ്ങള്‍ക്കുള്ള മൊത്തം ദേശീയ ബജറ്റ് 24 ലക്ഷം കോടിയായിരിക്കുമ്പോള്‍ രാജ്യത്തെ 64 കോര്‍പറേറ്റുകളുടെ മൊത്തം ആസ്തി 28 ലക്ഷം കോടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 3 ദശകങ്ങളായി പോപുലര്‍ ഫ്രണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നത് യാഥാര്‍ത്ഥ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അംബ്ലിയില്‍ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയുടെ ജനസമ്മതി പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it